മാതാപിതാക്കള്‍ക്കൊപ്പം കടല്ക്കരയില് ഇരിക്കുകയായിരുന്ന കൗമാരക്കാരന് തിരയില്‍പ്പെട്ട് കാണാതായി. മഞ്ചേശ്വരം ചൗക്കിയിലെ ഉമറുല്‍ ഫാറൂഖിന്റെയും റസീനയുടെയും മകന് മുഹമ്മദ് സൈനുല്‍ ആബിദിനെ (18) ആണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ മഞ്ചേശ്വരം കുണ്ടു കൊളക്കെ കടല്‍ത്തീരത്ത് വെച്ചാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഓട്ടിസം ബാധിച്ച കൗമാരക്കാരനാണ് ആബിദ്.
മഞ്ചേശ്വരത്ത് കടല്ക്കരയില് ഇരിക്കെ കൗമാരക്കാരന് തിരയില്‍പ്പെട്ടു; തിരച്ചില്‍ തുടരുന്നു














Leave a Reply