കോട്ടയം: തിരുവനന്തപുരത്ത് അപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ ഹൃദയം ഇനി കുമരകം സ്വദേശി അരുണില്‍ മിടിക്കും. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. അതില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് ദാനം ചെയ്തിരുന്നത്.
ആറ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ചാണ് കൃഷ്ണലാല്‍ യാത്രയായത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കൃഷ്ണലാലിന് മസ്തിഷ്‌കമരണം സംഭവിച്ചത്. ഹൃദയം കൂടാതെ രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, കരള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്.















Leave a Reply