ബംഗാളി നടന്‍ രാഹുല്‍ അരുണോദയ് അന്തരിച്ചു

പ്രശസ്ത ബംഗാളി നടന്‍ രാഹുല്‍ അരുണോദയ് ബാനര്‍ജി അന്തരിച്ചു. 43 വയസായിരുന്നു. ഒഡീഷയിലെ താല്‍സാരി ബീച്ചില്‍ കടലില്‍ മുങ്ങിമരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 29 നാണ് മരണം സംഭവിച്ചത്.
2008-ല്‍ പുറത്തിറങ്ങിയ ‘ചിരോദിനി തുമി ജെ അമര്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് രാഹുല്‍ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ‘തുമി ആസ്‌ബേ ബോലേ’, ‘ടേക്ക് വണ്‍’, ‘സുള്‍ഫിക്കര്‍’, ‘ബ്യോംകേഷ് ഗോത്രോ’ തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിക്കൊപ്പം ‘ജാതീശ്വര്‍’, ‘ബ്യോംകേഷ് ദുര്‍ഗോ രഹസ്യ’ തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *