കാസര്‍കോട് : കാസര്‍കോട് ആദിവാസി കുടുംബത്തിനെതിരെ ഫിനാന്‍സ് സ്ഥാപനത്തിന്റെ ക്രൂരത. കാസര്‍കോട് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്ത് ജപ്തി ചെയ്തത്. വീട്ട് സാധനങ്ങള്‍ പുറത്തിട്ട് വീട് സീല്‍ ചെയ്യുകയായിരുന്നു. മഹീന്ദ്ര ഫിനാന്‍സില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് എടുത്ത മൂന്നര ലക്ഷം രൂപയാണ് രഘു തിരിച്ചടക്കാനുള്ളത്. ഇതില്‍ വിഴ്ച വരുത്തിയതിന് പിന്നാലെയാണ് വീട് ജപ്തി ചെയ്തത്. വീട് ജപ്തി ചെയ്തതിനാല്‍ രഘുവും ഭാര്യയും ഇന്നലെ രാത്രി കഴിഞ്ഞത് വീടിന്റെ വരാന്തയിലാണ്.
ജപ്തി നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ലയെന്നും നേരത്തെ രണ്ട് വട്ടം നോട്ടീസ് ഒട്ടിച്ചിരുന്നുവെന്നും രഘു പറയുന്നു. നോട്ടീസ് ഇം?ഗ്ലിഷില്‍ ആയിരുന്നു. ഇം?ഗ്ലിഷ് അറിയാത്തത് കൊണ്ട് അത് ഒന്നും മനസ്സിലായില്ലായെന്നും രഘു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വീട് ജപ്തി ചെയ്യുന്ന സമയത്ത് ഞങ്ങള്‍ പണിക്ക് പോയിരിക്കുകയായിരുന്നു. ആ സമയത്ത് ഞങ്ങളെ വിളിച്ചു. വേഗം എത്താന്‍ കഴിഞ്ഞില്ലയെന്നും ജോലി കഴിഞ്ഞ് വന്നപ്പോഴാണ് വീട്ട് സാധനങ്ങള്‍ എല്ലാം പുറത്തിട്ട് വീട് സീല്‍ ചെയ്തത് കണ്ടതെന്നും രഘു പറഞ്ഞു.















Leave a Reply