കാസര്‍കോട്: പ്രമുഖ പൂരക്കളി പണിക്കരും തൃക്കരിപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവി കുളങ്ങരയുടെ സഹോദരനുമായ ചെറുവത്തൂര്‍, കൊടക്കാട്, പൊള്ളപ്പൊയിലിലെ കരക്കക്കാവില്‍ ഗോവിന്ദന്‍-കുളങ്ങര മാധവി ദമ്പതികളുടെ മകന്‍ കെ. സുകുമാരന്‍ (65) ആണ് മരിച്ചത്. കാഞ്ഞങ്ങാട്, കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തെ പൂരക്കളി പണിക്കരായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഉറക്കത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പ്രമുഖ പൂരക്കളി പണിക്കര്‍ കുഴഞ്ഞു വീണു മരിച്ചു















Leave a Reply