നീലേശ്വരം: രഹസ്യവിവരത്തെത്തുടര്‍ന്ന് നീലേശ്വരം പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. ഞായറാഴ്ച (22.03.2026) പുലര്‍ച്ചെ 12.50-ഓടെ നീലേശ്വരം കോട്ടപ്പുറം ജംഗ്ഷന് സമീപം വെച്ചാണ് 34 കന്നാസുകളിലായി കടത്തുകയായിരുന്ന 1200 ലിറ്ററോളം സ്പിരിറ്റ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നോവ കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശി അന്സിഫ് എ.എച്ച് (40), മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി ഗിരീഷ് എ.ആര് (39) എന്നിവരാണ് പിടിയിലായത്. KL 14 Q 6062 നമ്പര്‍ ഇന്നോവ കാറിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.
നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ജിഷ്ണു ജി, എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബിജു, ഡ്രൈവര്‍ സി.പി.ഒ സുമേഷ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സ്പിരിറ്റും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ക്കെതിരെ കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58, 8(1), (2) എന്നീ വകുപ്പുകള്‍ പ്രകാരം നീലേശ്വരം പോലീസ് കേസ് (ക്രൈം നമ്പര്‍: 172/26) രജിസ്റ്റര്‍ ചെയ്തു.















Leave a Reply