ജീവകാരുണ്യ പ്രവര്‍ത്തകന്‍ കുമ്പോല്‍ ഷാഹുല്‍ ഹമീദ് തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: അബൂദാബി കെ.എം.സി.സി മുന്‍ നേതാവും സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ കുമ്പോലിലെ സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍ മാളിക (52) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ദുബായില്‍ അല്‍ ജബീന്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ട്രഷററായിരുന്നു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ദുബായ് പൊലീസുമായി സഹകരിച്ച് എല്ലാ റമദാനിലും ഷാഹുല്‍ തങ്ങള്‍ നടത്തിയിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശ്രദ്ധനേടിയിരുന്നു. പരേതനായ കുമ്പോല്‍ സയ്യിദ് മുഹമ്മദ് തങ്ങള്‍ മാളികയുടെയും മൈമൂന ബീവിയുടെയും മകനാണ്. ഭാര്യ: സയ്യിദത്ത് അസ്മാ ബീവി. മക്കള്‍: സയ്യിദ് ഇസ്മായില്‍ ഹാഷിര്‍, സയ്യിദ് ഷമ്മാസ്, മൈമൂനത്ത് ഹംന. സഹോദരങ്ങള്‍: സയ്യിദ് അലവി കുവൈത്ത്, സയ്യിദ് താജുദ്ദീന്‍ മാളിക, സയ്യിദ് ബദറുദ്ദീന്‍ തങ്ങള്‍ ദുബായ്.

Leave a Reply

Your email address will not be published. Required fields are marked *