വിഷു ദിനത്തില്‍ റോഡ് മുറിച്ചു കടക്കവേ അപകടം; ചെറുവത്തൂരില്‍ ഓട്ടോ ഇടിച്ച് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഓട്ടോ റിക്ഷ ഇടിച്ച് യുവാവ് മരിച്ചു. ചെറുവത്തൂര്‍, പൊന്മാലം, തളിയില്‍ വീട്ടിലെ പരേതനായ കൃഷ്ണന്‍ നായരുടെ മകന്‍ മണികണ്ഠന്‍(48)ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ആറേ മുക്കാല്‍ മണിയോടെ ചെറുവത്തൂര്‍, ടൗണില്‍ മില്‍മ ബൂത്തിനു സമീപത്താണ് അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ എത്തിയ ഓട്ടോ മണികണ്ഠനെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. മാതാവ് തളിയില്‍ മാധവി അമ്മ. സഹോദരങ്ങള്‍: അജിത, പുഷ്പ, രഘുനാഥ്, പരേതയായ സാവിത്രി.

Leave a Reply

Your email address will not be published. Required fields are marked *