അജിത (54)
റംല (52
സുഹറ (43)
ആശ (41)
മജീദ് (43)
സാജിത(45)
ഷക്കില (37)
റുഖിയ (39)
ഹിഷാം (12),
നാല് പേര് ചികിത്സയില്‍
വാൽപ്പാറ: പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ ഉണ്ടായ വാഹനാപകടത്തില്‍ മരണം ഒൻപതായി. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. 5 പേരെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.














Leave a Reply