കാര്യം നിസ്സാരമല്ല. വെടിയുണ്ടയേല്‍ക്കുമ്പോഴോ സ്ഫോടനങ്ങള്‍ നടക്കുമ്പോഴോ ഉണ്ടാകുന്ന ആഘാതത്തിന് സമാനമാണ് തലകൊണ്ട് പന്ത് തട്ടുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. ഫുട്ബോള്‍ താരങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന മറവിരോഗം, തലച്ചോറിനെ ബാധിക്കുന്ന സിടിഇ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി ഹെഡിങിന്് നേരിട്ട് ബന്ധമുണ്ടെന്ന സംശയം പഠനത്തോടെ ബലപ്പെട്ടു.
ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സര്‍വസാധാരണമായ ഹെഡിങ്ങിനെക്കുറിച്ചുള്ള പുതിയ പഠനമാണ് ഗുരുതര സാഹചര്യം വ്യക്തമാക്കിയത്. ലഫ്ബറോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഫുട്ബോള്‍ അസോസിയേഷനുകളുടെ പിന്തുണയോടെ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും പന്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുന്നതിലൂടെ തലച്ചോറിലേക്കുള്ള ഈ ആഘാതം കുറയ്ക്കാന്‍ കഴിയുമെന്നും ശാസ്ത്രഞ്ജര്‍ വ്യക്തമാക്കി.















Leave a Reply