ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം കണ്ട സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി കരുത്തില്‍ ഡല്‍ഹിയര്‍ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സിഎസ്‌കെയ്ക്ക് കൊല്‍ക്കത്തക്കയ്ക്ക് എതിരെയുള്ള അംഗത്തിന് ഇറങ്ങുന്നത്. എന്നാല്‍, കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട് പോയിന്റ് പട്ടികയുടെ അവസാനമാണ് കൊല്‍ക്കത്തയുടെ സ്ഥാനം. അതുകൊണ്ട് തന്നെ സീസണിലെ തങ്ങളുടെ ആദ്യ ജയം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ടീം ചെപ്പോക്കിലിറങ്ങുന്നത്. വൈകിട്ട് 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
ചെപ്പോക്കില്‍ ഒരു വെടിക്കെട്ട് ബാറ്റിങ്ങിന് തന്നെയായിരിക്കും ആരാധകര്‍ കാത്തിരിക്കുന്നത്. സിഎസ്‌കെയുടെ ആ മഞ്ഞക്കുപ്പായത്തില്‍ തന്റെ ആദ്യ സെഞ്ച്വറി കുറിച്ച സഞ്ജു സാംസണ്‍ തന്റെ അതെ ഫോം തുടരുമോ എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്. എന്നാല്‍, കൊല്‍ക്കത്തയുടെ സുനില്‍ നരെയ്നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോര്‍ഡുകള്‍ അല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ തുടക്കത്തിലെ പൂട്ടാനായി കൊല്‍ക്കത്ത പവര്‍ പ്ലേയില്‍ തന്നെ നരെയ്നെ പരീക്ഷിച്ചേക്കുമെന്നാണ് കണക്കുകൂട്ടല്‍.
















Leave a Reply