മില്ലറിന്റെ മധുര പ്രതികാരം; ഒരു പന്ത് ബാക്കിനില്‍ക്കെ കിടിലന്‍ ഫിനിഷിങ്; ആര്‍സിബിക്കെതിരെ ഡല്‍ഹിക്ക് ജയം

ആവേശ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ആര്‍സിബി മുന്നോട്ടുവെച്ച എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എന്ന വിജയലക്ഷ്യം ഒരു പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടക്കുകയായിരുന്നു.
റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിരിക്കെ ഡേവിഡ് മില്ലര്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിയെ ഒരു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *