ചെര്‍ക്കളയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും വീടിനും തീവെച്ചു’; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെര്‍ക്കളയില്‍ തീവെപ്പ്. ചെര്‍ക്കള, അളക്കയിലെ സിഎ ഫൈസലിന്റെ വീടിനും ബൈക്കിനുമാണ് തീയിട്ടത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിക്കും രാവിലെ ഏഴരമണിക്കും ഇടയിലാണ് തീയിട്ടതെന്നു സംശയിക്കുന്നു. മുന്‍വശത്തെ വാതിലും ജനലും ഉള്‍പ്പെടുന്ന ഭാഗത്താണ് തീയിട്ടത്. കാര്‍ പോര്‍ച്ചിലായിരുന്നു ബൈക്ക്. തീവെപ്പിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *