കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ വീണ്ടും സമരം തുടങ്ങി. 26 പ്രമുഖ ആശുപത്രികളിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ സമരം പുനരാരംഭിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. നഴ്‌സുമാരുടെ സമരം കര്‍ശനമായി നേരിടുമെന്ന് അറിയിച്ച മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യം വന്നാല്‍ ആശുപത്രികള്‍ അടച്ചിടുമെന്നും പ്രഖ്യാപിച്ചു. 40,000 രൂപ മിനിമം വേതനം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.
കോഴിക്കോട് കളക്ടറേറ്റിന് മുന്നിലാണ് ഇന്ന് നഴ്‌സുമാര്‍ സമരം പുനരാരംഭിക്കുക. മിംസ്, ബേബി മെമ്മോറിയല്‍, മെയ്ത്ര, മലബാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ പൂര്‍ണമായും പണിമുടക്കും. ഇതോടെ ന?ഗരത്തിലെ പ്രധാന ആശുപത്രികളിലെ പ്രവര്‍ത്തനം സ്തംഭിക്കും. അടിസ്ഥാന ശമ്പളം വര്‍ധിപ്പിക്കുന്നതോടൊപ്പം ഡ്യൂട്ടി ഷിഫ്റ്റിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.















Leave a Reply