തിരുവനന്തപുരം: ബെവ്കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന നാളെ മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് മാത്രമാകും. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്പന നടത്താന്‍ പാടുള്ളൂവെന്നാണ് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
പണത്തിന് പകരം ഡിജിറ്റല്‍ പേയ്മെന്റും (ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്) യുപിഐയും ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളില്‍ പ്രത്യേക ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളിലാണ് നോട്ടിസുകള്‍ ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
















Leave a Reply