ഓറഞ്ച് ക്യാപ് എവിടെ?; 15 കാരന്‍ അതങ്ങ് തൂക്കിയിട്ടുണ്ട്!; ലിസ്റ്റില്‍ ആദ്യ മൂന്ന് പേരും രാജസ്ഥാനില്‍ നിന്ന്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള മിന്നും പ്രകടനത്തോടെ ഐ പി എല്‍ 2026 ന്റെ ഓറഞ്ച് ക്യാപ്പും തൂക്കി വൈഭവ് സൂര്യവംശി.
ആര്‍ സി ബിക്കെതിരെ 26 പന്തില്‍ 78 റണ്‍സടിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ വൈഭവ് സൂര്യവംശിയാണ് നാലു മത്സരങ്ങളില്‍ 200 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ മുന്നിലെത്തിയത്.
സഹതാരം യശസ്വി ജയ്‌സ്വാളിനെ(183) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വൈഭവിന്റെ തേരോട്ടം.
നാലു മത്സരങ്ങളില്‍ നിന്നായി 18 വീതം ഫോറും സിക്‌സും പറത്തിയ വൈഭവ് 50 റണ്‍സ് ശരാശരിയും 266.67 എന്ന മാരക സ്‌ട്രൈക്ക് റേറ്റും നിലനിര്‍ത്തുന്നുണ്ട്.
ആര്‍സിബിക്കെതിരെ 15 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവ് സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറിയാണ് ഇന്ന് നേടിയത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും വൈഭവ് 15 പന്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *