കുമ്പളയില്‍ ദേശീയപാതയില്‍ പാര്‍സല്‍ ലോറി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം

കാസര്‍കോട്: ദേശീയപാതയില്‍ കുമ്പളയിലാണ് സംഭവം. പാര്‍സലുമായി പോവുകയായിരുന്ന ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ടയര്‍ പൊട്ടിയതോടെ നിയന്ത്രണം നഷ്ടമായ വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയും ചരിഞ്ഞു മറിയുകയുമായിരുന്നു.
റോഡില്‍ വലിയ തിരക്കില്ലാത്ത സമയമായതിനാല്‍ മറ്റ് വാഹനങ്ങളൊന്നും അപകടത്തില്‍പ്പെട്ടില്ല. ലോറിയിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് വാഹനത്തില്‍ നിന്നും ഡീസലും ലോഡിലുണ്ടായിരുന്ന പെയിന്റും റോഡിലേക്ക് പരന്നു. ഇത് മറ്റ് വാഹനങ്ങള്‍ തെന്നി വീഴാന്‍ കാരണമാകുമെന്നതിനാല്‍ അഗ്‌നിശമന സേന ഉടന്‍ തന്നെ ഇടപെട്ട് പകടരഹിതമാക്കി. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി റോഡില്‍ നിന്നും മാറ്റി. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അല്പനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *