കാസര്‍കോട്: ബേക്കല്‍ മീത്തല്‍ മൗവ്വലില്‍ വിവാഹഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പന്തലില്‍ ഭാഗികമായി തീപിടിച്ചു. ആളുകളുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ഞായറാഴ്ച വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം. ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചപ്പോള്‍ ഉണ്ടായ തീപ്പൊരി പന്തലില്‍ വീണ് തീ പടരുകയായിരുന്നു.
വിവാഹാഘോഷത്തിന്റെ ഭാഗമായി നിരവധിപേര്‍ സ്ഥലത്തുണ്ടായിരുന്നു.
വരനെ സ്വീകരിക്കാനായി പൊട്ടിച്ച പടക്കത്തില്‍ നിന്നുമാണ് തീപൊരി വീണു തീ പടര്‍ന്നത്.
സംഭവത്തില്‍
ആര്‍ക്കും പരിക്കില്ല. വിവാഹ വിരുന്നിന്റെ ഭാഗമായി വരനും ബന്ധുക്കളും അടക്കം നിരവധി പേരായിരുന്നു പന്തലില്‍ ഉണ്ടായിരുന്നത്. തീ പടര്‍ന്ന ഉടന്‍ തന്നെ ആളുകള്‍ ചേര്‍ന്ന് തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.














Leave a Reply