ദേശീയപാത 66: പെരിയ-ചാലിങ്കാല്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍; ഈ വര്‍ഷം പകുതിയോടെ പ്രവര്‍ത്തനം തുടങ്ങിയേക്കും

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ പെരിയ-ചാലിങ്കാലില്‍ നിര്‍മ്മിക്കുന്ന ടോള്‍ഗേറ്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. 2026 ഏപ്രില്‍ പകുതിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം പകുതിയോടെ തന്നെ ടോള്‍ പിരിവ് ആരംഭിക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്.

നേരത്തെ കുമ്പള ആരിക്കാടിയില്‍ താല്‍ക്കാലികമായി സ്ഥാപിച്ച ടോള്‍ഗേറ്റ് ശക്തമായ ജനകീയ പ്രതിരോധത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തലപ്പാടി കഴിഞ്ഞ് വെറും 22 കിലോമീറ്റര്‍ അകലെ മറ്റൊരു ടോള്‍ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി നടത്തിയ സമരപ്പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആരിക്കാടി ടോള്‍ഗേറ്റ് ഒഴിവാക്കാന്‍ ദേശീയപാത അതോറിറ്റി തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *