ശുചിത്വം: ശാന്തിപ്പള്ളം- ഭാസ്‌ക്കര നഗര്‍ റോഡില്‍ നവോദയ ക്ലബ്ബ് സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു

കുമ്പള: ശുചിത്വം മഹത്വമെന്നു സര്‍ക്കാരും ജീവനക്കാരും പറഞ്ഞുകൊണ്ടിരിക്കെ പരിസര ശുചിത്വം ഉറപ്പാക്കുന്നതിന് കുമ്പളയില്‍ ഒരു യുവജന സംഘടന അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുന്നു. കുമ്പള ഭാസ്‌ക്കര നഗറിലെ നവോദയ ഫ്രണ്ട്സ് ക്ലബ്ബാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനത്തിനു മാതൃകയായി മാറിയിരിക്കുന്നത്. കുമ്പള ശാന്തിപ്പള്ള മുതല്‍ ഭാസ്‌ക്കര നഗര്‍ വരെ ക്ലബ്ബ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹകരണത്തോടെ 6 സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു. ഇതിലൊന്നു സോളാര്‍ സി സി ടി വി ക്യാമറയാണ്. ഈ ക്യാമറ സദാ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ചുറ്റിലുമുള്ള പ്രവര്‍ത്തനങ്ങള്‍ റിക്കാഡ് ചെയ്യാന്‍ കഴിയുന്നു.

സ്‌ക്ക

Leave a Reply

Your email address will not be published. Required fields are marked *