കാസര്‍കോട്: 177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ബദോഹി ജില്ലയിലെ ഗ്യാന്പൂര്, രാവിദാസ് നഗര്‍ സ്വദേശി സന്തോഷി (34)നെയാണ് കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി എച്ച് നസീബും സംഘവും അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട്, ആവിക്കര, മുബാറക്ക് ജുമാമസ്ജിദിനു സമീപത്തു വച്ച് ശനിയാഴ്ച രാത്രി ഒന്പതേകാല് മണിയോടെയായിരുന്നു അറസ്റ്റ്.
പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. പ്രവന്റീവ് ഓഫീസര്‍മാരായ എ ശ്രീകാന്ത്, അബ്ദുല്‍ സലാം, പി രാജീവന്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി രാഹുല്‍, സനല്‍ കുമാര്‍, ശാന്തികൃഷ്ണ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു














Leave a Reply