ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം. ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ഗുവാഹത്തിയില്‍ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനേയും ഗുജറാത്ത് ടൈറ്റന്‍സിനേയും മുംബൈ ഇന്ത്യന്‍സിനേയും വീഴ്ത്തിയാണ് രാജസ്ഥാന്‍ റോയല്‍സ് ആര്‍സിബിക്കെതിരായ പോരിനിറങ്ങുന്നത്.
ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആര്‍സിബി
















Leave a Reply