ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ഇന്ന്. അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് സ്വന്തം തട്ടകത്തില്‍ പഞ്ചാബ് കിങ്‌സിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇറങ്ങുന്നു എന്നത് തന്നെയാണ് മത്സരത്തിലെ സവിശേഷത. പരിക്കേറ്റ എംഎസ് ധോണി ഇല്ലാതെയാണ് ചെന്നൈ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയത്. പരിക്കേറ്റ ധോണി കളത്തിന് പുറത്തിരിക്കുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസണിലേക്ക് തന്നെയാകും. ആദ്യമത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജു തിരിച്ചുവരും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ചേട്ടന്‍ ഇന്ന് ചെപ്പോക്കില്‍; സ്വന്തം തട്ടകത്തിലെ സിഎസ്‌കെയുടെ ആദ്യ മത്സരം പഞ്ചാബിനെതിരെ
















Leave a Reply