ചെങ്ങന്നൂര്‍: യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 17 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാവേലിക്കര, തെക്കേക്കര, കുറത്തികാട് കുന്നേത്ത് വീട്ടില്‍ ഷിബു തോമസിനെയാണ് (36) ചെങ്ങന്നൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ സുരേഷ് കുമാര്‍ ശിക്ഷിച്ചത്. നൂറനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2020 മാര്‍ച്ച് 20-നും ഏപ്രില്‍ ഏഴിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നൂറനാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ജഗദീഷ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ആര്‍ രാജേഷ് കുമാര്‍ ഹാജരായി. എസ്‌ഐ നിസ്സാം, എഎസ്‌ഐ ദീപ ടിആര്‍, സിപിഒ മനു എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.
വീട്ടില്‍ അതിക്രമിച്ചു കയറി പീഡനം, പ്രതിക്ക് 17 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ













Leave a Reply