പണമില്ല; ദേശീയ മത്സരത്തില്‍ പങ്കെടുക്കാനാകാതെ സഹോദരിമാര്‍

ചെര്‍ക്കള യാത്രച്ചെലവുകള്‍ക്ക് പണമില്ലാത്തതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വഴി തെളിയാതെ സഹോദരിമാര്‍. ചെകള ബേവിഞ്ച പുലിക്കുണ്ടിലെ സഹോദരിമാരായ ഫാത്തിമത്ത് സയാന ഫഹിമയും മറിയമത്ത് സഫത്ത് ഷാസിയയുമാണ് ബോക്‌സിങ്, കരാട്ടെ ദേശീയമത്സരത്തില്‍ പങ്കെടുക്കുന്നതിന് പണമില്ലാത്തതിനാല്‍ ആശങ്കപ്പെടുന്നത്.
ലക്‌നോവില്‍ ഏപ്രില്‍ 17 മുതല്‍ 19 വരെയാണ് മത്സരം. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ 45 കിലോഗ്രാമില്‍ 18-ന് മുകളില്‍ പ്രായമുള്ളവരുടെ മത്സരത്തിലാണ് ഫാത്തിമത്ത് സയാന ഫഹിമ പങ്കെടുക്കുന്നതി ന് യോഗ്യത നേടിയത്. വിദ്യാനഗര്‍ ഗവ. ഐ.ടി.ഐയിലെ മെക്കാനി ക്കല്‍ വിദ്യാര്‍ഥിനിയാണ്.
ഐ.ടി. കലോത്സവത്തില്‍ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്ത് മികവ് പുലര്‍ത്തിരുന്നു. സഹോദരി മറിയത്ത് സഫത്ത് ഷാസിയ 45 കിലോഗ്രാമില്‍ 18 വയ സ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലേക്കാണ് യോഗ്യത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *