മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രന്. നാട്ടില്‍ എത്താത്ത പ്രവാസികളുടെ വോട്ടര്‍ സ്ലിപ്പുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ശേഖരിച്ചു. മഞ്ചേശ്വരം, കുമ്പള, മംഗല്‍പ്പാടി, വോര്‍ക്കാടി പഞ്ചായത്തുകളിലാണ് കള്ളവോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്.
മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 33 ബൂത്തുകള്‍ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നത്. ജില്ലാ ഭരണകൂടം ഈ ബൂത്തുകളില്‍ കൃത്യമായി നിരീക്ഷണം ഏര്‍പ്പെടുത്തണം. നടപടി ഉണ്ടായില്ലെങ്കില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
‘മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നു, നടപടി ഉണ്ടായില്ലെങ്കില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കില്ല’; കെ സുരേന്ദ്രന്
















Leave a Reply