ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ചെന്നൈ സൂപ്പര്‍ കിംഗ്സിന് കനത്ത പ്രഹരം. കാലിനേറ്റ പരിക്ക് കാരണം സിഎസ്കെയുടെ വിശ്വസ്ത താരം എം.എസ് ധോണിക്ക് ടൂര്‍ണമെന്റിന്റെ ആദ്യ രണ്ടാഴ്ച നഷ്ടമാകും. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫ്രാഞ്ചൈസി തന്നെയാണ് ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെയാണ് സിഎസ്കെയുടെ ആദ്യ മത്സരം.
സിഎസ്കെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നതിങ്ങനെ… ”എം എസ് ധോണി നിലവില്‍ കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലാണ്. ഇതിന്റെ ഭാഗമായി ഐപിഎല്‍ 2026ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, തല.” എന്ന് സിഎസ്കെ തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
















Leave a Reply