കൊല്ലം: ഉത്സവാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടി എന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്നു. മുഖത്തല കിഴവൂര്‍ സ്വദേശിയായ തേജസിനെയാണ് കുത്തിക്കൊന്നത്. സംഭവത്തില്‍ കിഴവൂര്‍ സ്വദേശികളായ ആദിത്യന്‍, വിനു, പ്രിജിത്, അഖില്‍രാജ് എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരും പിടിയിലായി.
മുഖത്തല കിഴവൂര്‍ ചെമ്പകശ്ശേരി ക്ഷേത്രോത്സവത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കെട്ടുകാഴ്ചയിലെ ഫ്‌ലോട്ടിന് മുന്‍പില്‍ നൃത്തം ചെയ്യുന്നതിനിടെ കാലില്‍ ചവിട്ടി എന്നാരോപിച്ചാണ് തേജസിനെ പ്രതികള്‍ കുത്തിക്കൊന്നത്. അറിയാതെയാണ് തേജസ് ചവിട്ടിയത്. ഇതില്‍ പ്രകോപിതരായ പ്രതികള്‍ തേജസിനെ വളഞ്ഞിട്ട് ആക്രമിച്ചു. കൈവശം വെച്ചിരുന്ന കത്തിയെടുത്ത് തേജസിന്റെ ഇടുപ്പിലും വയറ്റിലും കുത്തി.












Leave a Reply