‘അവന്‍ പക്വതയുള്ള ക്രിക്കറ്റര്‍’; സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയെ വാഴ്ത്തി വരുണ്‍ ആരോണ്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ്മയുടെ സെഞ്ചുറിയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ 68 പന്തില്‍ പുറത്താവാതെ 135 റണ്‍സാണ് അഭിഷേക് നേടിയത്. സീസണിലെ ഏഴ് മത്സരങ്ങളില്‍ ഹൈദരാബാദിന്റെ നാലാം വിജയമാണിത്. നേരത്തെ, ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെട്ട അഭിഷേക്, ലോകകപ്പിന്റെ അവസാന ഘട്ടത്തിലും ഇപ്പോള്‍ ഐപിഎല്ലിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *