കടപ്പുറത്ത് ആവേശമായി ബീച്ച് ഫുട്‌ബോള്‍

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വോട്ടര്‍മാരിലെത്തിക്കാന്‍ കസബ കടപ്പുറത്ത് സംഘടിപ്പിച്ച ബീച്ച് ഫുട്‌ബോള്‍ മത്സരം ശ്രദ്ധേയമായി. ജില്ലാ ഭരണകൂടവും സ്വീപും (SVEEP) സംയുക്തമായി നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ആവേശകരമായ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ ആദ്യ കിക്കെടുത്ത് മത്സരത്തിന് തുടക്കം കുറിച്ചു. കായിക ലഹരിക്കൊപ്പം ജനാധിപത്യത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു കസബയിലെ മണല്‍ത്തരികളില്‍ നടന്ന ഈ പോരാട്ടം.

കാസര്‍കോട് ജില്ലയിലെ പ്രമുഖ ടീമുകളെ അണിനിരത്തി കടപ്പുറത്ത് ഫുട്‌ബോള്‍ മത്സരം ഒരുക്കിയത്. എ.എസ്.പി അച്യുത് അശോക് മുഖ്യാതിഥിയായ ചടങ്ങില്‍ റോവേഴ്‌സ് കടപ്പുറം ടീം ഒന്നാം സ്ഥാനവും ഫുട്‌ബോള്‍ അക്കാദമി കാസര്‍കോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നളിനാക്ഷന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ക്വിസ് പ്രോഗ്രാമുകള്‍, സൈക്കിള്‍ റാലി, ഫ്‌ലാഷ് മോബ്, മെഹന്തി ഫെസ്റ്റ് തുടങ്ങി സാധാരണക്കാരെയും യുവാക്കളെയും ഒരേപോലെ ആകര്‍ഷിക്കുന്ന പരിപാടികളാണ് ജില്ലയില്‍ വോട്ടര്‍ അവബോധത്തിനായി സ്വീപ് ഒരുക്കുന്നത്.ബീച്ച് ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.

ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. ജയന്‍,പോസ്റ്റര്‍ ബാലറ്റ് ചുമതലയുള്ള നോഡല്‍ ഓഫീസര്‍ എല്‍.എസ്.ജി.ഡി ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ടി. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡി.ഹരിദാസ് സ്വാഗതവും യദുരാജ് നന്ദിയും പറഞ്ഞു. വോട്ടവകാശത്തിന്റെ സന്ദേശം ഓരോ പൗരനിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി

Leave a Reply

Your email address will not be published. Required fields are marked *