ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സനലിന് നിര്‍ണായക പോര്; എതിരാളി ന്യൂകാസില്‍ യുണൈറ്റഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിന് ഇന്ന് നിര്‍ണായക പോരാട്ടം. ആഴ്സണല്‍ രാത്രി പത്തിന് ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. ടോട്ടനം, ലിവര്‍പൂള്‍ , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകള്‍ക്കും മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ച് റൗണ്ട് ശേഷിക്കേ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഇനിയുളള ഓരോ ജയവും ഓരോ ഗോളും അതിനിര്‍ണായകം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും രണ്ടാം സ്ഥാനത്തുളള ആഴ്സണലിനും 70 പോയിന്റ് വീതം. സിറ്റി മുന്നില്‍ എത്തിയത് ഗോള്‍ ശരാശരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *