കാസര്‍കോട് കുമ്പളയില്‍ 12 കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്. കല്‍പ്പറ്റ സ്വദേശി 22 കാരനായ അബ്ദുല്‍ ഫാരിസിയാണ് പിടിയിലായത്.
കാസര്‍കോട്: 12 കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. വയനാട്, കല്‍പ്പറ്റ സ്വദേശിയും ഷേണി, മണിയമ്പാറയില്‍ താമസക്കാരനുമായ അബ്ദുല്‍ ഫാരിസി (22)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ്, എസ് ഐ മാരായ കെ സനിത്, അനന്തകൃഷ്ണന്‍. ആര്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
കുമ്പളയില്‍ 12 കാരിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിനെ മണിക്കൂറുകള്‍ക്കകം പിടികൂടി പോലീസ്















Leave a Reply