ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ബൈക്കിനു പിന്നില്‍കാറിടിച്ച് അപകടം; പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥി മരിച്ചു

കാസർകോട്: ചട്ടഞ്ചാൽ ദേശീയ പാതയിൽ ഉണ്ടായ
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. വിദ്യാനഗർ, ഉദയഗിരിയിലെ ദിനേശൻ-രത്ന ദമ്പതികളുടെ ഏക മകൻ രക്ഷിത് ആണ് മരിച്ചത്. പെരിയ ഗവ. പോളിടെക്‌നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മരിച്ച രക്ഷിത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സയിദ് ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ചട്ടഞ്ചാലിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. പൊയ്ന‌ാച്ചി ഭാഗത്തു നിന്നു ചെർക്കള ഭാഗത്തേയ്ക്ക്
പോവുകയായിരുന്നു സയ്യിദും രക്ഷിതും. പിൻസീറ്റ്
യാത്രക്കാരനായിരുന്നു രക്ഷിത്. ചട്ടഞ്ചാലിൽ
എത്തിയപ്പോൾ പിൻഭാഗത്തു നിന്നും
എത്തിയ കാറിടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ
ആഘാതത്തിൽ രക്ഷിത് ഫ്ലൈഓവറിന്റെ മുകളിൽ നിന്നും സർവീസ് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസി ടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

അപകടത്തിൽ സാരമായി പരിക്കേറ്റ രക്ഷിതിനെ ആദ്യം കാസർകോട്ടെ ആശുപത്രിയിൽ
എത്തിച്ചുവെങ്കിലും പിന്നീട് മംഗ്ളൂരുവിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രക്ഷിത്തിന്റെ ആകസ്മികമായ മരണത്തിൻ്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും.
ന്യൂസ് 14 ലൈവ്, കാസർകോട്

Leave a Reply

Your email address will not be published. Required fields are marked *