സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി; ഒന്നരലക്ഷത്തോളം വോട്ടര്‍മാര്‍

തിരുവനന്തപുരം: പ്രായമായവര്‍ക്കും അവശരായവര്‍ക്കും വേണ്ടി സംസ്ഥാനത്ത് ഹോം വോട്ടിംഗ് തുടങ്ങി. 85 വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും 40 ശതമാനത്തിലധികം വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കുമായാണ് ഹോം വോട്ടിംഗ്. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരത്തില്‍ അധികം വോട്ടര്‍മാര്‍ കേരളത്തില്‍ ഹോം വോട്ടിംഗ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പേര് നല്‍കിയവരുടെ വീടുകളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സുരക്ഷ ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍, മൈക്രോ ഒബ്‌സര്‍വര്‍ എന്നിവടരടങ്ങുന്ന സംഘമാണ് എത്തുന്നത്. വോട്ടര്‍ ഐഡി കാര്‍ഡ് പരിശോധിച്ചുറപ്പാക്കി, താത്കാലിക പോളിങ് സ്റ്റേഷന്‍ സജ്ജീകരിച്ചാണ് വോട്ടെടുപ്പ്. ബാലറ്റുകള്‍ സീല്‍ഡ് കവറുകളിലേക്ക് മാറ്റി പെട്ടിയിലേക്ക് ഇടും. നാലാം തീയതി വരെയാണ് ഹോം വോട്ടിങ്ങിനുള്ള സൗകര്യം.

Leave a Reply

Your email address will not be published. Required fields are marked *