പ്രാര്‍ത്ഥനക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു

കാഞ്ഞങ്ങാട്: പ്രാർത്ഥനക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി റിമാന്റ് ചെയ്‌തു. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് കുട്ടിയെ(57)യാണ് ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്ത‌ത്.

ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയായ യുവതി മടക്കര തുരുത്തി കോട്ടപ്പള്ളി മഖാമിൽ എത്തിയ സമയത്ത് മുഹമ്മദ് കുട്ടി ലൈംഗിക ഉദ്ദേശത്തോടെ യുവതിയുടെ ശരീരത്തിൽ സ്‌പർശിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്‌.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വയനാട് കമ്പളക്കാട് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചന്തേര സബ് ഇൻസ്പെക്ടർ സി. മനോജ്, എസ്.സി.പി.ഒമാരായ സജിത്ത്, ഷാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
[4:09 pm, 5/3/2026] maneesha echi: ചെർക്കളയിൽ, അപകടഭീതിയാവുന്ന കുഴികളടക്കാൻ നിർമ്മാണ കമ്പനി അധികൃതരുൾപ്പെടെ നടത്തിയ ചർച്ചയിൽ തീരുമാനമായി; റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് നേതാവ് നാസർ ചെർക്കളത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സമരം നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *