ഡ്രൈവിംഗിനിടയില്‍ ഹൃദയാഘാതം; നിയന്ത്രണം വിട്ട ഓട്ടോ കാറിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ഡ്രൈവിംഗിനിടയിൽ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് കാറിലിടിച്ചു.
സി ഐ ടി യു നേതാവായ ഓട്ടോ ഡ്രൈവർ മരിച്ചു. നീലേശ്വരം മാർക്കറ്റ് ഓട്ടോ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറും കൊട്രച്ചാൽ സ്വദേശിയുമായ ഗോപാലൻ (60)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ നീലേശ്വരം, പേരോൽ മിൽമ ഷോപ്പിന് സമീപമായിരുന്നു അപകടം. ഭാര്യ ഉൾപ്പെടെയുള്ള നാലു മത്സ്യ വിൽപ്പനക്കാരുമായി ചോയ്യങ്കോട് ഭാഗത്തേയ്ക്ക് പോവുന്നതിനിടെ പേരോലിൽ എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.

ഇതോടെ ഓട്ടോ നിയന്ത്രണം വിടുകയും റോഡരുകിൽ നിർത്തിയിട്ട കാറിൽ ഇടിക്കുകയുമായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. സ്ഥലത്ത് ഉണ്ടായിരുന്നവർ ഉടൻ തന്നെ ഗോപാലനെ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ചന്ദ്രമതി.
മക്കൾ: അശ്വതി, ഗീതു.

ഓട്ടോ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മറ്റി അംഗമാണ് ഗോപാലൻ .

Leave a Reply

Your email address will not be published. Required fields are marked *