കാസർകോട്: പിഎസ്‌സി നിയമന ക്രമക്കേടിനെതിരെ യുവമോർച്ച കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ കടുത്ത ഉന്തുംതള്ളുമുണ്ടായി.
കളക്ടറേറ്റിന് മുന്നിൽ പൊലീസ് തീർത്ത ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. വരുൺ പ്രസാദ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. അശ്വിൻ കൊല്ലാലയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, ശ്രുതി പൊയിലൂർ, പി.ആർ. സുനിൽകുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് രമണി ബളാൽ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.













Leave a Reply