ആലംപാടി: യുവജന ക്ലബ്ബുകളുടെ വികസനവും ശക്തീകരണവും ലക്ഷ്യമിട്ട് കാസർകോട് ജില്ലാ യൂത്ത് ക്ലബ്ബ് ഫെഡറേഷൻ സംഘടിപ്പിച്ച ജില്ലാതല ‘യൂത്ത് ജോഡോ യാത്ര’യ്ക്ക് ആസ്ക് ആലംപാടി ഊഷ്മള സ്വീകരണം നൽകി.
ക്ലബ്ബ് പരിസരത്ത് നടന്ന സ്വീകരണച്ചടങ്ങിൽ ആസ്ക് പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ യാത്ര അംഗങ്ങളായ മോഹനൻ മാങ്ങാട്, ഗ്രേസ്സി ജോസ്, സുകുമാരൻ കുദ്രെപ്പാടി, ആസ്ക് ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ് എന്നിവർ സംസാരിച്ചു.
രാജീവൻ ടി.വി, പുരുഷോത്തമൻ കാരക്കുന്ന്, നവാസ് എരിയാൽ, മസ്തൂഖ് കുമ്പള, മണികണ്ഠൻ പെരുമ്പള എന്നിവരടങ്ങുന്ന സംഘമാണ് ആലംപാടിയിൽ സന്ദർശനം നടത്തിയത്.
ചടങ്ങിൽ ആസ്ക് ജനറൽ സെക്രട്ടറി ഹവാസ് സ്വാഗതവും ഷെരീഫ് പാലക്കാർ നന്ദിയും പറഞ്ഞു. ആസ്ക് ആലംപാടിയുടെ മറ്റ് ഭാരവാഹികളും നിരവധി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.














Leave a Reply