ഉപ്പള ഐല കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

മഞ്ചേശ്വരം: ഉപ്പള ഐല കടൽത്തീരത്ത് അജ്ഞാത പുരുഷൻ്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. പ്രദേശവാസികളാണ് തീരത്ത് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ഉടൻതന്നെ കോസ്റ്റൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ കോസ്റ്റൽ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശരീരപ്രകൃതി:

  • ഉയരം: ഏകദേശം 170 സെ.മീ
  • ശരീരപ്രകൃതി: മെലിഞ്ഞ ശരീരം
  • നിറം: കറുപ്പ്

മരിച്ചയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു:

  • 9497970226
  • 9497965202

Leave a Reply

Your email address will not be published. Required fields are marked *