എസ്.വൈ.എഫ് ‘സാരഥി സഞ്ചാര’ത്തിന് കാസർകോട് പള്ളിക്കരയിൽ ഊഷ്മള സ്വീകരണം

കാസർകോട്: സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) ‘പ്രവർത്തകർക്കൊപ്പം’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സാരഥി സഞ്ചാരത്തിന് കാസർകോട് ജില്ലയിലെ പള്ളിക്കരയിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. പരിപാടിയുടെ ഉദ്ഘാടനം എസ്.വൈ.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ നിർവ്വഹിച്ചു.

എസ്.വൈ.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ മുസ്‌ലിയാർ കല്ലട ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡാറ്റാ റിലീവിങ് ജില്ലാ ജനറൽ സെക്രട്ടറി ഫവാസ് വഹബി നിർവ്വഹിച്ചു. പ്രവർത്തകരുമായി സംവദിച്ച ഓപ്പൺ മൈക്ക് സെഷന് സംസ്ഥാന റിലീഫ് സെൽ ചെയർമാൻ സയ്യിദ് ഹസൻ ജിഫ്രി തങ്ങൾ മൂന്നിയൂർ നേതൃത്വം നൽകി. എസ്.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് ബാഖവി കാളികാവ് ചടങ്ങിൽ സാരഥി സന്ദേശം നൽകി.

ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളായ:

  • ഹാഷിം ഹംസ വഹബി (എസ്.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്)
  • സൈതലവി ലത്തീഫി (ബിൽഹിക്മ സംസ്ഥാന ട്രഷറർ)
  • കരീം വഹബി ഉഗ്രപുരം
  • താജുദ്ദീൻ ദാറാനി വെളിമണ്ണ
  • ഇസ്മായിൽ വഹബി കാടങ്കോട്
  • ഇസ്മായിൽ നിസാമി ബിലാൽ നഗർ

എന്നിവർ സംബന്ധിച്ചു. റാഷിദ് വഹബി സ്വാഗതവും വാഹിദ് വഹബി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *