കാസർകോട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന വെള്ളി വ്യാപാരി മരിച്ചു

കാസർകോട്: നഗരത്തിലെ പഴയ ബസ് സ്റ്റാന്റ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളി വ്യാപാരി മരിച്ചു. പെരുമ്പള വയലാംകുഴി സ്വദേശി സുദേവൻ (62) ആണ് മരണപ്പെട്ടത്.

ഈമാസം 28-ന് കാസർകോട് പഴയ ബസ് സ്റ്റാന്റിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. സുദേവൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

പഴയ വെള്ളി ആഭരണങ്ങൾ ശേഖരിച്ച് വിവിധ ജ്വല്ലറികളിൽ എത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു സുദേവൻ. പരേതനായ സുദേവന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയാണ്. വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *