സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

പയ്യന്നൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിക്ക് വിവിധ വാഗ്ദാനങ്ങൾ നൽകി നിരവധി തവണ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിലായി. വളപ്പട്ടണം പാപ്പിനിശ്ശേരി വെൽഫെയർ സ്‌കൂളിന് സമീപം പള്ളിവളപ്പിൽ ഹൗസിൽ റാസിഖ് (38) ആണ് അറസ്റ്റിലായത്. വളപ്പട്ടണം സർക്കിൾ ഇൻസ്പെക്ടർ പി. വിജേഷിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയായ 37-കാരിയുടെ പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയ വഴിയാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് വിവിധ വാഗ്ദാനങ്ങൾ നൽകി മലയിൻകീഴിലെത്തിയ റാസിഖ്, യുവതിയെ പല സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തുടർന്ന് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറിയ പ്രതി ഒളിവിൽ പോയി. യുവതി മലയിൻകീഴ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിവരം വളപ്പട്ടണം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വളപ്പട്ടണം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ തുടർനടപടികൾക്കായി മലയിൻകീഴ് പൊലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *