കാസർഗോഡ്: ശോഭിക വെഡ്ഡിംഗ്സിന്റെ ഈ വർഷത്തെ ഓണം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ പ്രകാശനച്ചടങ്ങ് ശ്രദ്ധേയമായി. യുവ സംരംഭക ഡോ. ആയിഷ റൂബി, പ്രമുഖ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ രാജേഷും ചിന്നുവും ചടങ്ങിൽ മുഖ്യാതിഥികളായെത്തി ഓണം ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു.
ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷവൈവിധ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് ശോഭിക വെഡ്ഡിംഗ്സ് ഇത്തവണത്തെ ഓണം ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. ഓണത്തിന്റെ തനിമയും ആധുനിക ട്രെൻഡുകളുമായി ചേർത്തിണക്കി ‘ട്രെൻഡ് ഓണം, ട്രഡിഷൻ ഓണം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
ശോഭിക ഗ്രൂപ്പ് ജനറൽ മാനേജർ റിഷാദ്, കാസർഗോഡ് ഷോറൂം മാനേജർ അംജദ്, രജീഷ് എന്നിവർക്കൊപ്പം ശോഭികയിലെ ജീവനക്കാരും നിരവധി ഉപഭോക്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും ആവേശവും പകരുന്ന വിപുലമായ കലാപരിപാടികളും ലോഗോ ലോഞ്ചിന്റെ ഭാഗമായി നടന്നു. തിരുവാതിര, ചെണ്ടമേളം, വിവിധ നൃത്താവതരണങ്ങൾ, മാവേലിയുടെ എഴുന്നള്ളത്ത് തുടങ്ങിയവ ചടങ്ങിന് പൂർണ്ണമായ ഓണ അന്തരീക്ഷം സമ്മാനിച്ചു.
ഈ ഓണത്തിന് ഏറ്റവും ട്രെൻഡിങ്ങായ മദ്രാസി ചെക്സ്, മദ്രാസി പ്രിന്റ്, പ്യുവർ ടിഷ്യൂ, കോട്ടൺ, മൾ കോട്ടൺ, ബുട്ടീക്ക് സാരികൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും പുതിയ മോഡലുകൾ ശോഭിക വെഡ്ഡിംഗ്സിൽ എത്തിയിട്ടുണ്ട്. കൂടാതെ സെറ്റ് മുണ്ട്, സാരികൾ, ദാവണി, ടോപ്പുകൾ, കുർത്തീകൾ, കിഡ്സ് വെയർ, ജെന്റ്സ് വെയർ തുടങ്ങി ഓരോ വിഭാഗത്തിലും ട്രെൻഡിയും ട്രഡീഷണലുമായ വമ്പൻ കളക്ഷനുകളാണ് ഒരേ കുടക്കീഴിൽ ഒരുക്കിയിരിക്കുന്നത്.
ഏവർക്കും താങ്ങാനാവുന്ന വിലയിൽ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിലൂടെ വർഷങ്ങളായി നിലനിർത്തുന്ന വിശ്വാസ്യത തന്നെയാണ് ഉപഭോക്താക്കളെ വീണ്ടും ശോഭികയിലേക്ക് എത്തിക്കുന്നത്. ഓണത്തിനായുള്ള ഏറ്റവും പുതിയ ട്രെൻഡുകളും പാരമ്പര്യത്തിന്റെ ഭംഗിയും ഒരുമിച്ച് അനുഭവിക്കാൻ, ഈ സീസണിൽ ശോഭിക വെഡ്ഡിംഗ്സ് തന്നെയാണ് ഏറ്റവും മികച്ച ഷോപ്പിംഗ് ഡെസ്റ്റിനേഷൻ.














Leave a Reply