ടി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പാകിസ്താന്‍ ഇതിഹാസ താരം ഷാഹിദ് അഫ്രീദി. ഇന്ത്യയുടേത് സമാനതകളില്ലാത്ത കുതിപ്പായിരുന്നുവെന്നും ഇന്ത്യ കപ്പ് അര്‍ഹിച്ചിരുന്നുവെന്നും പറഞ്ഞ അഫ്രീദി സഞ്ജു സാംസണിന്റെ പ്രകടനത്തെയും എടുത്തു പറഞ്ഞു.
ഇന്ത്യ ഈ കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മികച്ച ടീം കോമ്പിനേഷനാണ് അവരുടേത്. അവരുടെ ബെഞ്ച് സ്ട്രംഗ്ത് വളരെ വലുതാണ്. പുറത്തിരിക്കുന്ന താരങ്ങള്‍ പോലും പ്ലെയിങ് ഇലവനിലുള്ളവരെപ്പോലെ തന്നെ മികച്ചവരാണ്.’ അഫ്രീദി തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
‘സഞ്ജുവിന് ബിഗ് സല്യൂട്ട്, ഇന്ത്യ കപ്പ് അര്‍ഹിച്ചിരുന്നു’; അഭിനന്ദനവുമായി ഷാഹിദ് അഫ്രീദി
















Leave a Reply