കാഴ്ചയില്ലാത്ത 4 സഹോദരങ്ങൾക്കും തണലായ പ്രിയ സഹോദരൻ ഇനിയില്ല; കുറ്റിക്കോലിലെ രാമകൃഷ്ണൻ യാത്രയായി

കാസർകോട്: തളർന്നു കിടക്കുന്ന അച്ഛനും കാഴ്ചപരിമിതിയുള്ള നാല് സഹോദരങ്ങൾക്കും താങ്ങും തണലുമായി നിന്ന കുറ്റിക്കോൽ പള്ളത്തുങ്കാൽ പറയംപ്പള്ളത്തെ പി. രാമകൃഷ്ണൻ (53) അന്തരിച്ചു. കുറച്ചു മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.

കുടുംബത്തിന്റെ ഏക ആശ്രയവും സഹോദരങ്ങളുടെ കണ്ണുമായിരുന്നു പള്ളത്തുങ്കാൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ രാമകൃഷ്ണൻ. സ്വന്തം ജീവിതവും അധ്വാനവും കുടുംബത്തിനായി സമർപ്പിച്ച ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് നാടിനാകെ തീരാനോവായി മാറി.

സഹോദരങ്ങളായ തമ്പാൻ, കാസർകോട് അന്ധവിദ്യാലയത്തിലെ അധ്യാപകനായ നാരായണൻ, അധ്യാപികയായ യശോദ, കാർത്തിക എന്നിവർക്ക് കാഴ്ചശക്തിയില്ല. പിതാവ് തളർവാതം പിടിപെട്ട് കിടപ്പിലുമാണ്. കുടുംബത്തിലെ എല്ലാവരുടെയും ദൈനംദിന കാര്യങ്ങളും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് രാമകൃഷ്ണനായിരുന്നു.

കുടുംബം:

  • മാതാവ്: ജാനകി
  • ഭാര്യ: ഉഷ
  • മക്കൾ: അനുശ്രീ, അഭിജിത്ത്

Leave a Reply

Your email address will not be published. Required fields are marked *