കാസർകോട്: പൂക്കോയ തങ്ങൾ ഹോസ്പിസ് (പി.ടി.എച്ച്) പാലിയേറ്റീവ് കെയർ കാസർകോട് മണ്ഡലം കമ്മിറ്റി ധനസമാഹരണത്തിനായി ഒക്ടോബർ 20-ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ധനസമാഹരണ ഉദ്ഘാടനം നിർവഹിച്ചു.
ടി.പി. കുഞ്ഞബ്ദുള്ള ഹാജി ആദ്യതുക നൽകി ബിരിയാണി ചലഞ്ചിന്റെ ധനസമാഹരണത്തിൽ ആദ്യ പങ്കാളിയായി.
ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എം.എൽ.എ, ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ. ബക്കർ, കാസർകോട് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, ട്രഷറർ കെ.ബി. കുഞ്ഞാമു ഹാജി, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, പി.ടി.എച്ച് മണ്ഡലം ജനറൽ കൺവീനർ മൊയ്തീൻ കൊല്ലംമ്പാടി എന്നിവർ പങ്കെടുത്തു.
കൂടാതെ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുത്തുംകടവ്, ജനറൽ സെക്രട്ടറി ഇക്ബാൽ ചേരൂർ, ട്രഷറർ പി.എം.എ. ഖാദർ, അബ്ദുള്ള മൊട്ടയിൽ, മൂസാ ബി ചെർക്കള, ഷുക്കൂർ ചെർക്കള, ഖാദർ പാലോത്ത്, ഹബീബ് ചെട്ടുംകുഴി, സിദ്ദിഖ് ചക്കര, ബി.ടി. അബ്ദുള്ള കുഞ്ഞി, മൂസാ ബാസിത്ത്, അലി തുപ്പക്കൽ, ഇഹ്തിശാം വാഫി തുടങ്ങിയവരും സംബന്ധിച്ചു.














Leave a Reply