കാസർകോട്: കാഞ്ഞങ്ങാട് പുതിയ സബ് കളക്ടറായി പി.പി. അർച്ചന ഐ.എ.എസ്. ചുമതലയേറ്റു. ചുമതലയേറ്റ ശേഷം അവർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ ചേംബറിൽ സന്ദർശിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് പൂച്ചെണ്ട് നൽകി പുതിയ സബ് കളക്ടറെ സ്വീകരിച്ചു.
എ.ഡി.എം. പി. ഉദയകുമാറിന്റെയും ഡെപ്യൂട്ടി കളക്ടർമാരുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണം.
2024 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയായ പി.പി. അർച്ചന, ഇതിനുമുമ്പ് വയനാട് അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പയ്യന്നൂർ സ്വദേശിയാണ്.












Leave a Reply