പൊവ്വലിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച; സംഭവം ട്രെയിനിറങ്ങി വീട്ടിലേക്ക് മടങ്ങവെ

കാസർകോട്: ജില്ലയിൽ തുടർച്ചയായ രണ്ടാം ദിവസവും വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞു. പൊവ്വൽ മാസ്‌തിക്കുണ്ടിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഗാളിമുഖം ഗോളിത്തടി പുതിയവളപ്പിലെ ഷമ്മാസ് അബ്ദുള്ള (25) ആണ് മരിച്ചത്.

ഇന്ന് (വ്യാഴം) രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുനിൽ സ്‌കൂളിന്റെ ബസും ഷമ്മാസ് സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷമ്മാസിനെ ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

കോഴിക്കോട്ടെ ജ്യൂസ് കടയിൽ ജീവനക്കാരനായ ഷമ്മാസ്, ഇന്ന് രാവിലെയാണ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങിയത്. തുടർന്ന് ബൈക്കിൽ ഗാളിമുഖത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ദിവസം കാസർകോട് നഗരത്തിലെ എം.ജി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരണപ്പെട്ടതിന് പിന്നാലെയാണ് ജില്ലയിൽ വീണ്ടുമൊരു ജീവൻ കൂടി റോഡപകടത്തിൽ നഷ്ടമാകുന്നത്.

കുടുംബം:

  • മാതാപിതാക്കൾ: ഷാഫി – ബീഫാത്തിമ
  • ഭാര്യ: ബീഫാത്തിമ
  • സഹോദരങ്ങൾ: സിൻസാദ്, സൈമ, സഫ, ഖദീജ

Leave a Reply

Your email address will not be published. Required fields are marked *