തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പൂജാവെപ്പ് ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് (NI Act) പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.
ഈ വർഷം ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരമാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 19-ന് കൂടി അവധി അനുവദിക്കണമെന്ന് വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.
ഔദ്യോഗിക കലണ്ടർ പ്രകാരം ഒക്ടോബർ 19 തിങ്കളാഴ്ച ദുർഗ്ഗാഷ്ടമിയും, ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമി (ആയുധപൂജ), ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി (പൂജയെടുപ്പ്) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ ഉത്തരവോടെ ഒക്ടോബർ 18 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി അവധി ലഭിക്കും. ശനിയാഴ്ചത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് ആകെ അഞ്ച് ദിവസത്തെ തുടർച്ചയായ അവധിയാണ് ലഭിക്കുക.















Leave a Reply