എം.ജി റോഡിലെ അപകട മരണം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്

കാസർകോട്: നഗരത്തിലെ പ്രധാന വാണിജ്യ-വ്യാപാര കേന്ദ്രമായ എം.ജി റോഡിലുണ്ടായ അപകട മരണത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി.

നഗരത്തിലൂടെ കടന്നുപോകുന്ന നിലവിലെ റോഡിന്റെ വീതി ഇപ്പോഴത്തെ ഗതാഗത ആവശ്യങ്ങൾക്ക് ഒട്ടും പര്യാപ്തമല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. റോഡിന്റെ വീതികൂട്ടാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും, റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിലവിലെ മുഴുവൻ പാളിച്ചകളും ഉടൻ പരിഹരിക്കണമെന്നും യൂത്ത് ലീഗ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്റഫ് എടനീർ, ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മണ്ഡലം പ്രസിഡന്റ്‌ മുസമ്മിൽ എസ്.കെ, ജനറൽ സെക്രട്ടറി അനസ് എതിർത്തോട്, ട്രഷറർ അബ്ബാസ് മൊഗ്രാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ കണ്ടത്.

മണ്ഡലം ഭാരവാഹികളായ മൂസാ ബാസിത്, മൊയ്തു അറഫ, ഖലീൽ ഷെയ്ഖ് കൊല്ലമ്പാടി, നവാസ് കുഞ്ചാർ, റഹ്മാൻ പടിഞ്ഞാർ, അജ്മൽ തളങ്കര, ജലീൽ തുരുത്തി, താജു ബെൽക്കാട്, സജീർ ബെദിര, സിറാസ് ബാങ്കോട്, നൗഫൽ നെല്ലിക്കുന്ന് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *